പൊലീസിനെ കണ്ട് അമിത വേഗതയിൽ ഓടിയ കാറിനെ പിന്തുടർന്ന് പിടികൂടി; 14.37 ഗ്രാം എംഡിഎംഎയുമായി ഉദിനൂർ സ്വദേശി കളനാട്ട് അറസ്റ്റിൽ
കാസർകോട്: 14.37 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. ഉദിനൂർ, പരത്തിച്ചാൽ, ടി.സി.എ.ആർ മൻസിലിലെ എ.സി മുഹമ്മദ് സബിറി(44)നെയാണ് മേൽപ്പറമ്പ് എസ്ഐ ടി.അഖിലും സംഘവും അറസ്റ്റു ചെയ്തത്. ഇന്നലെ (ചൊവ്വ) രാത്രി കാസർകോട്-കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെ കളനാട്, ഇടുവുങ്കാലിൽ വാഹന പരിശോധന നടത്തുകയായിരുന്നു പൊലീസ് സംഘം. ഇതിനിടയിൽ കാസർകോട് ഭാഗത്ത് നിന്നും എത്തിയ കാറിനു പൊലീസ് കൈകാണിച്ചുവെങ്കിലും നിർത്താതെ അമിത വേഗതയിൽ ഓടിപ്പോവുകയായിരുന്നു. ഇതോടെ കാറിനെ പിന്തുടർന്ന് കളനാട് വച്ച് തടഞ്ഞു നിർത്തി നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ബേക്കൽ സിഐ പി. അജിത്ത് കുമാർ ആണ് കേസ് അന്വേഷിക്കുന്നത്. ഈ City & Local Guides
മുഹമ്മദ് സബീറിനെ വിശദമായി ചോദ്യം ചെയ്തപ്പോൾ കാസർകോട്ടെ ഒരു ലോഡ്ജിൽ മുറിയെടുത്തിട്ടുള്ളതായി മൊഴി നൽകി. ഈ വിവരം മേൽപ്പറമ്പ് പൊലീസ് കാസർകോട് ടൗൺ പൊലീസിനെ അറിയിച്ചു. പൊലീസ് ലോഡ്ജിൽ എത്തി മുറി തുറന്നു പരിശോധന നടത്തി 4 ഗ്രാം എംഡിഎംഎ കണ്ടെത്തി. ഈ സംഭവത്തിൽ ടൗൺ പൊലീസും മുഹമ്മദ് സബീറിനെതിരെ കേസെടുത്തു.
No comments