Breaking News

പെരിയ വില്ലാരംപതി സ്വദേശി ആസ്ട്രേലിയയിൽ മരിച്ചു



കാസർകോട്: പെരിയ വില്ലാരംപതി സ്വദേശി ആസ്ട്രേലിയയിൽ മരിച്ചു. പ്രശാന്ത് തലച്ചിറ എന്ന ലാലൻ(51) ആണ് മരിച്ചത്. അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. സംസ്കാരം ആസ്ട്രേലിയ കെയ്ൻസിൽ തന്നെ നടക്കും. കഴിഞ്ഞ 15 വർഷമായി കുടുംബ സമേതം ആസ്ട്രേലിയയിൽ താമസിച്ചുവരികയായിരുന്നു. പരേതനായ ടിടി തോമസിന്റെയും മോളിയുടെയും മകനാണ്. നഴ്സായ റീനയാണ് ഭാര്യ. വിദ്യാർഥികളായ ക്രിസ് തോമസ്, റാൻ തോമസ് എന്നിവർ മക്കളാണ്. സഹോദരങ്ങൾ: നിഷ ടി തോമസ്, ദിലീപ് ടി തോമസ്.

No comments