ബിരിക്കുളത്ത് ടെക്ക് എ ബ്രേക്ക് ശിലാസ്ഥാപനം നടത്തി.. നിർമ്മാണപ്രവൃത്തി ഉത്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.ബിന്ദു നിർവ്വഹിക്കുന്നു
ബിരിക്കുളം: പരപ്പ ബ്ലോക്ക് പഞ്ചായത്ത് ബിരിക്കുളത്ത് നിർമ്മിക്കുന്ന ടെക്ക് എ ബ്രേക്കിന്റെ പ്രവൃത്തിയുടെ ഉൽഘാടനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.ബിന്ദു നിർവ്വഹിച്ചു. കിനാനൂർ - കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് എം.രാജൻ അധ്യയനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ. ദീപ. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പാറക്കോൽ രാജൻ . കിനാനൂർ - കരിന്തളം പഞ്ചായത്ത്ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഏ.പി.സജിത് കുമാർ . ഗ്രാമ പഞ്ചായത്തംഗ ങ്ങളായ ബേബി സുമതി മുഹമ്മദ് കെ നൗഷാദ് ടി.എൻ. ബാബു . വി.കെ.നാരായണൻ.സി.ഒ. സജി.ഭാസ്ക്കരൻ അടിയോടി. ജോയിന്റ് ബി ഡി ഒ കെ .ജി.ബി ജു കുമാർ. അസിസ്റ്റന്റ് എഞ്ചിനിയർ ബി. ജയരാജൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.സുനിൽകുമാർ സ്വാഗതവും എക്ക് സ്റ്റൻഷൻ ഓഫിസർ ജി. ശ്രീനിവാസൻ നന്ദിയും പറഞ്ഞു
No comments