Breaking News

കൊട്ടോടി ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ നിർമ്മിച്ച ഗാലക്സി തിയേറ്റർ - ജിയോലാബ് ഉദ്ഘാടനം ചെയ്തു


ഒടയംചാൽ : ഗാലക്സി തിയേറ്റർ ജിയോലാബ് ഉദ്ഘാടനം ചെയ്തു.കൊട്ടോടി ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആസ്പിരേഷണൽ ബ്ലോക്സ് പ്രോഗ്രാമിൻ്റെ ഭാഗമായി നിർമ്മിച്ച ഗാലക്സി തിയേറ്റർ - ജിയോഗ്രാഫിക്കൽ & ലേർണിംഗ് ലാബ് പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു സി ഉദ്ഘാടനം ചെയ്തു. കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രജിത കെ അദ്ധ്യക്ഷയായ യോഗത്തിന് ഹെഡ്‌മാസ്റ്റർ നാരായണൻ കെ സ്വാഗതവും സീനിയർ അസിസ്റ്റൻ്റ് പ്രശാന്ത് പി ജി നന്ദിയും പറഞ്ഞു. ചിറ്റാരിക്കാൽ ബിപിസി ഷൈജു സി പദ്ധതി വിശദീകരണം നടത്തി. പരപ്പ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പാറക്കോൽ രാജൻ, പരപ്പ ബ്ലോക്ക് മെമ്പർ സിനു കുര്യാക്കോസ്, കള്ളാർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീവിദ്യ പി, വാർഡ് മെമ്പർ ശ്രീമതി ബിന്ദു ഗംഗാധരൻ, ജിയോ ലാബ് റിസോഴ്സ് പേഴ്സൺ പുഷ്പാകരൻ പി, പിടിഎ പ്രസിഡൻ്റ് ഉമ്മർ പൂണൂർ, എസ് എം സി ചെയർമാൻ ശശിധരൻ എ, സ്റ്റാഫ് സെക്രട്ടറി സുമതി എം എന്നിവർ സംസാരിച്ചു.

No comments