പിലിക്കോട് പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ടി. ഓമനക്ക് വിജയം
കാഞ്ഞങ്ങാട്: ഇന്നലെ നടന്ന പിലിക്കോട് ഗ്രാമപഞ്ചായത്ത് വാർഡ് രണ്ട് വനിതാ സംവരണം ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ടി. ഓമനക്ക് വിജയം. എൽ . ഡി . എഫ് വാർഡ് നില നിർത്തുകയായിരുന്നു. എൽ.ഡി.എഫിന് 591 വോട്ടും യു.ഡി.എഫിന് 294 വോട്ടും ലഭിച്ചു. ബി.ജെ.പിക്ക് 18 വോട്ടാണ് ലഭിച്ചത്.
ഇന്ന് രാവിലെ 10 മണിക്ക് വോട്ടെണ്ണൽ ആരംഭിച്ചു. 10:10 മണിയോടെ ഫലം പുറത്ത് വന്നു.
വോട്ടെടുപ്പിൽ 81.13 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയിരുന്നു.
ആകെ പോൾ ചെയ്തത് 903 പേരായിരുന്നു.
443 പുരുഷന്മാരും 460 സ്ത്രീകളുമാണ് വോട്ട് രേഖപെടുത്തിയത്.
ആശാവർക്കറാണ് ഓമന. യു.ഡി.എഫിന് വേണ്ടി കെ.സന്ധ്യയാണ് മത്സരിച്ചത്.
No comments