Breaking News

ഓപ്പറേഷൻ തൂഫാൻ 2.0: പനത്തടി പഞ്ചായത്തിൽ പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു


പാണത്തൂർ: കേരളാ പോലീസും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ രണ്ടാംഘട്ടം 2.0 പദ്ധതിയുടെ പനത്തടി ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം നടന്നു.

പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പത്മകുമാരിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് പി. രഘുനാഥ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സ്വാഗതം പറഞ്ഞു.

രാജപുരം പോലീസ് സബ് ഇൻസ്‌പെക്ടർ അസീസ് പഞ്ചായത്തിലെ തൂഫാൻ വാരിയർമാർക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ASIമാരായ പവിത്രൻ, സത്യപ്രകാശ്, സുഗന്ധി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.ജെ. ജയിംസ്, ആരോഗ്യ-വിദ്യാഭ്യാസ കമ്മിറ്റി ചെയർപേഴ്സൺ രതീഷ്, വേണുഗോപാൽ, CDS ചെയർപേഴ്സൺ വിദ്യ, മെമ്പർമാരായ ഷിബു പാണത്തൂർ, ഐ.സി. ഐസക്, എം ബാലകൃഷ്ണൻ, കെ സി മോഹൻദാസ്, അനിലകുമാരി,ബിജി എ

ജെ, എച്ച് ഐ പ്രശാന്ത് രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം എം തോമസ്,പി തമ്പാൻ, എം കെ സുരേഷ്, എന്നിവർ ആശംസകൾ നേർന്നു.

ASI സുഗന്ധി ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. തുടർന്ന് തൂഫാൻ വോളണ്ടിയർമാർക്ക് ബാഡ്ജുകൾ വിതരണം ചെയ്തു. ഹരിത കർമ്മസേനാംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൊതുജനങ്ങൾ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

No comments