കേന്ദ്ര സർക്കാരിന്റെ കർഷക ദ്രോഹ നിലപാടിനെതിരെ കർഷക കോൺഗ്രസ് ഹെഡ്മാസ്റ്റാഫീസ് മാർച്ചും ധർണ്ണ സംഘടിപ്പിച്ചു
കാഞ്ഞങ്ങാട് : കേന്ദ്രസർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ രാസവള സബ്സിഡി പുനസ്ഥാപിക്കുക . രാസവങ്ങളുടെ വിലകുറയുക്കുക രാസവള ലഭ്യത ഉറപ്പുവരുത്തുക . തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കർഷക കോൺഗ്രസ് കാസർകോട് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിസ്. മാർച്ചും ധർണ സംഘടിപ്പിച്ചു കെപിസിസി ജനറൽ സെക്രട്ടറി കെ നീലകണ്ഠൻ എം എൽ എ ഉദ്ഘാടനം ചെയ്തു
കർഷകന് കൃഷിയിറക്കാൻ ആവിശ്യമായ രാസവളങ്ങൾക്കുള്ള സബ്സിഡി വെട്ടിക്കുറയ്ക്കുകയും വളവില വർധിപ്പിക്കുകയും ലഭ്യത കുറയ്ക്കുകയും ചെയ്തു കർഷകരെ ദ്രോഹിക്കുന്ന കേന്ദ്രസർക്കാർ
കോർപ്പറേറ്റുകൾക്ക് ഇളവുകളും ആനുകൂല്യങ്ങളും
നൽകാൻ ഖജനാവ് തുറന്നിടുന്ന കേന്ദ്രസർക്കാർ നയം തിരുത്തണമെന്നും രാജ്യത്തിന്റെ അന്നദാതവായ കർഷകരെ സംരക്ഷിക്കണമെന്നും കെ നീലകണ്ഠൻ എംഎൽഎ ആവിശ്യപ്പെട്ടു.
കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു
ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി കെ ഫൈസൽ മുഖ്യപ്രഭാഷണംനടത്തി .
കെപിസിസി ജനറൽ സെക്രട്ടറി ഹക്കീം കുന്നേൽ .കെപിസിസി സെക്രട്ടറി എം അസിനാർ. ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി കെ ബലറാം നമ്പ്യാർ.
യുഡിഫ് കാഞ്ഞങ്ങാട് നിയോജകമണ്ഡലം കൺവീനർ സി വി ഭാവനൻ മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് മിനി ചന്ദ്രൻ . ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മാരായ ഉമേശൻ വേളൂർ, മധുസൂദനൻ ബാലൂര്‍ മുൻ നഗരസഭ ചെയർമാൻ വി ഗോപി കർഷക കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ അഡ്വ: സോജൻ കുന്നേൽ അശോക് ഹെഗ്ഡെ
തുടങ്ങിയവർ സംസാരിച്ചു.
ഡോ: ടിറ്റോ ജോസഫ് സ്വാഗതവും സിവി ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു
.എം കുഞ്ഞികൃഷ്ണൻ കെപി ബാലകൃഷ്ണൻ
സിബിച്ചൻ പുളിങ്കാല. ബാലകൃഷ്ണൻ ബാലൂർ . ഷാജി മാണിശേരി .മമാർട്ടിൻ ജോർജ് തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി
No comments