Breaking News

തനിച്ച് താമസിക്കുന്ന സ്ത്രീയുടെ മൃതദേഹം വീട്ടിനുള്ളിൽ കണ്ടെത്തി


തൃക്കരിപ്പൂർ: തനിച്ച് താമസിക്കുന്ന സ്ത്രീയുടെ മൃതദേഹം വീട്ടിനുള്ളിൽ കണ്ടെത്തി.തൃക്കരിപ്പൂർ എടാട്ടുമ്മൽ ക്ലബിന് സമീപം താമസിക്കുന്നപി.ഭാരതി( 60) യെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹത്തിന് രണ്ട് ദിവസത്തിൽ കൂടുതൽ പഴക്കമുണ്ടെന്ന് കരുതുന്നു.  ഇന്ന് രാവിലെ 9.30 മണിയോടെയാണ് മൃതദേഹം കണ്ടത്.ദുർഗന്ധമുണ്ടായതിനെ തുടർന്ന് നാട്ടുകാർ നോക്കിയപ്പോഴാണ് ഭാരതീ മരിച്ച നിലയിൽ കണ്ടത്.

കഴിഞ്ഞ 16 ന് വൈകുന്നേരം 3 മണിക്ക് ശേഷം ഇവരെ വീട്ടിന് പുറമേ കണ്ടിട്ടില്ലെന്ന് പരിസരവാസികൾ പറയുന്നു .ചന്തേര പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

No comments