സ്വർണ്ണമാല പൊട്ടിച്ചെടുക്കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശിനി പിടിയില്‍
കാസർഗോഡ് : ബസില്‍നിന്ന് ഇറങ്ങുന്നതിനിടെ 77കാരിയുടെ കഴുത്തിലണിഞ്ഞിരുന്ന മൂന്ന് പവന്‍ സ്വര്‍ണമാല പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ച തമിഴ്‌നാട് സ്വദേശിനിയെ നാട്ടുകാര്‍ പിടികൂടി മഞ്ചേശ്വരം പൊലീസിന് കൈമാറി. മധുരൈ സ്വദേശിനി മുത്താത്ത (40) ആണ് പിടിയിലായത്. ബാങ്കര മഞ്ചേശ്വരം സ്വദേശിനി പ്രേമയുടെ സ്വര്‍ണമാലയാണ് പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ചത്. ബന്ധുവിന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത ശേഷം മംഗളൂരുവില്‍ നിന്ന് കെഎസ്ആര്‍ടിസി ബസില്‍ ഹൊസങ്കടിയിലേക്ക് വരികയായിരുന്നു പ്രേമ.
No comments