കാര്യങ്കോട് പുഴയ്ക്ക് കുറുകേയുള്ള പുതിയ മേൽപ്പാലത്തിന്റെ നിർമ്മാണം പൂർത്തിയായി ഗതാഗതത്തിന് ഒരുങ്ങി
നീലേശ്വരം: ദേശീയ പാത 66ലെ പ്രധാനപ്പെട്ട കാര്യങ്കോട് പുഴയ്ക്ക് കുറുകേയുള്ള പുതിയ മേൽപ്പാലത്തിന്റെ നിർമ്മാണം പൂർത്തിയായി ഗതാഗതത്തിന് ഒരുങ്ങി. ഈ പാലത്തിലൂടെ ഉടൻ വാഹനങ്ങൾ കടത്തിവിടും. ദേശീയപാത നവീകരണത്തിന്റെ ഭാഗമായി 62 വർഷം പഴക്കമുള്ള പഴയ പാലം പൊളിച്ചുമാറ്റിയാണ് കാര്യങ്കോട് പുതിയ പാലം നിർമ്മിച്ചത്.കോട്ടപ്പുറം മാത്രം കേന്ദ്രീകരിച്ച് മാടക്കാൽ ഭാഗത്തേക്ക് പോയി മടങ്ങി വന്നിരുന്ന ഹൗസ് ബോട്ടുകൾക്ക് തേജസ്വിനി പുഴയിലൂടെ കിഴക്കൻ ഭാഗങ്ങളിലേക്ക് സർവ്വീസ് നടത്താൻ കഴിയും വിധം പഴയപാലത്തിനേക്കാൾ ഏറെ ഉയരത്തിലാണ് പുതിയ നിർമ്മിച്ചിട്ടുള്ളത്.
പൊളിച്ചുമാറ്റിയ പഴയ പാലം 1963 ഏപ്രിൽ 17ന് അന്നത്തെ മുഖ്യമന്ത്രി ആർ ശങ്കറാണ് ഉദ്ഘാടനം ചെയ്തത്.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം മദ്രാസ് സര്‍ക്കാര്‍ മലബാര്‍, ദക്ഷിണ കര്‍ണാടക പ്രദേശങ്ങളിലെ വിവിധ പുഴകളെ ബന്ധപ്പെടുത്തി റോഡ് വികസനം നടപ്പിലാക്കാന്‍ തീരുമാനിച്ചതിൽ ഒന്നായിരുന്നു കാര്യങ്കോട് പുഴ. 1953ല്‍ ബോംബെ കന്യാകുമാരി റോഡ് നവീകരിക്കാനും ആവശ്യമായ ഇടങ്ങളില്‍ റോഡ്, പാലം എന്നിവ നിര്‍മിക്കാനും സമര്‍പ്പിച്ച പ്രൊപ്പോസല്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതിനെ തുടർന്ന് 1954ല്‍ മദ്രാസ് ഗാന്‍നോന്‍ ഡങ്കര്‍ലെ ആന്‍ഡ് കമ്പനിയാണ് പാലം പണിക്ക് തുടക്കം കുറിച്ചത്.എന്നാൽ രൂപരേഖ മാറ്റേണ്ടി വന്നതിനാല്‍ 1957ല്‍ ഇത് ഉപേക്ഷിച്ചു. സംസ്ഥാന പുനഃസംഘടനയ്ക്ക് ശേഷം പുതിയ രൂപരേഖ തയ്യാറാക്കി 41 അടി ഉയരത്തില്‍ 15 സ്പാനുകളിൽ 16 ലക്ഷം രൂപ ചെലവഴിച്ചാണ് അന്ന് പൊതുമരാമത്ത് വകുപ്പ് പാലം പൂര്‍ത്തിയാക്കിയത്.
No comments