Breaking News

വീട്ടിൽ സൂക്ഷിച്ച 6.520 കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ... ഉദിനൂർ മാച്ചിക്കാട് സ്വദേശി ടി ആർ മണി (57) യാണ് പിടിയിലായത്

നീലേശ്വരം : വീട്ടിൽ സൂക്ഷിച്ച 6.520 കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ. ഉദിനൂർ മാച്ചിക്കാട് - കൊക്കാക്കടവ് തുരുത്തി മഠത്തിൽ ടി ആർ മണി (57) നെയാണ് കാസർകോട് ഇ ഐ ആൻ ഐ ബി യുടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഹോസ്ദുർഗ് എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി വി പ്രസന്നകുമാറും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
പരിശോധ സംഘത്തിൽ ഇ ഐ ആന്റ് ഐ ബി കാസർകോട് എക്സൈസ് ഇൻസ്പെക്ടർ കെ സുബിൻരാജ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് കെ വി മുരളി, പ്രിവന്റീവ് ഓഫീസർ സാജൻ അപ്യാൽ, പ്രിവന്റീവ് ഓഫീസർ ഡ്രൈവർ ഗ്രേഡ് എം വി സുമോദ് കുമാർ, ഹോസ്ദുർഗ് എക്സൈസ് സർക്കിൾ ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർ എം ശ്യാംജിത്ത്, ഹോസ്ദുർഗ്
സ്ട്രൈക്കിങ്ങ് പാർട്ടിയിലെ പ്രിവെന്റീവ് ഓഫീസർ വി. പ്രശാന്ത് കുമാർ,വനിത സി ഇ ഒ പി.ശുഭ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സുധീർ കുമാർ എന്നിവരും ഉണ്ടായിരുന്നു.

No comments