Breaking News

ബഡ്ജറ്റ് വെറും 2 കോടി, ആഗോള കളക്ഷൻ 200 കോടിക്ക് മുകളിൽ; ബോക്സ് ഓഫീസിൽ തരംഗമായി 'ഹനുമാൻ അൻഷ്


വിശാല്‍ ചതുര്‍വേദി രചനയും സംവിധാനവും നിര്‍വ്വഹിച്ച് നിര്‍മ്മിച്ച ഹനുമാന്‍ അന്‍ഷ് ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കളക്ഷനുമായി മുന്നേറുന്നു. കേവലം 2 കോടി മാത്രം മുതൽ മുടക്കി ചിത്രീകരിച്ച സിനിമ ആഗോള ബോക്സ് ഓഫീസിൽ നിന്നും 209 കോടിയാണ് ഇതുവരെ നേടിയത്. റിലീസ് ചെയ്ത 36 ദിവസങ്ങൾ കൊണ്ടാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. ഹനുമാന്‍ ഭക്തനും ഹിന്ദു ഗുരുവുമായ നീം കരോലി ബാബയുടെ ജീവിതം പറയുന്ന ചിത്രമാണിത്. ഡിവോഷണല്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രത്തിന്‍റെ റിലീസ് ഓഗസ്റ്റ് 7 ന് ആയിരുന്നു. നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും ഒരേപോലെ പോസിറ്റീവ് റിവ്യൂസ് ലഭിച്ച ചിത്രം ബോക്സ് ഓഫീസില്‍ ഒരു സ്ലീപ്പര്‍ ഹിറ്റ് ആയി മാറുകയായിരുന്നു.

No comments