ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ കെ.എസ്.യു കൺവെൻഷനു നേരെ ആക്രമണം ; ജില്ലാ പ്രസിഡന്റ് ജവാദ് ഉൾപ്പെടെ മൂന്ന് കെ.എസ്.യു പ്രവർത്തകർക്ക് പരിക്കേറ്റു
നീലേശ്വരം: ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ കെ.എസ്.യു കൺവെൻഷനിലെ എസ്എഫ്ഐ ഡിവൈഎഫ്ഐ സിഐടിയു പ്രവർത്തകരുടെ ആക്രമണം. നേരെ ആക്രമണം. ആക്രമണത്തിൽ ജില്ലാ പ്രസിഡന്റ് ജവാദ് ഉൾപ്പെടെ മൂന്ന് കെ.എസ്.യു പ്രവർത്തകർക്ക് പരിക്കേറ്റു.
പരിക്കേറ്റ ജവാദിനെയും കെ എസ് യു പ്രവർത്തകരെയും കാഞ്ഞങ്ങാട്ടെ ഐഷാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജവാദിന്റെ കാർ ആക്രമിക്കുകയും മൊബൈൽ ഫോൺ തകർക്കുകയും ചെയ്തു. ഇന്നലെ 2 മണിയോടെയാണ് സംഭവം.
.ഇന്ന് നടക്കുന്ന സ്‌കൂൾ പാർലമെൻ്റ് തെരെഞ്ഞടുപ്പിൻ്റെ ഭാഗമായി നടന്ന യൂണിറ്റ് കൺവെൻഷൻ നടന്നുകൊണ്ടിരിക്കെ സ്‌കൂളിലെ എസ്.എഫ്.ഐ പ്രവർത്തകരും വിവരമറിഞ്ഞെത്തിയ ഡി.വൈ.എഫ്.ഐ - സിഐടിയു പ്രവർത്തകരും കൺവെൻഷൻ ഹാളിൽ അതിക്രമിച്ചു കയറുകയും കെ എസ് യു പ്രവർത്തകരായ അതുൽ റാം, റാസിക്ക് എന്നിവരെ മർദ്ദിക്കുകയും ചെയ്തു.ഇത് തടയാൻ ശ്രമിച്ചതോടെയാണ്
ജവാദിനെ ആക്രമിച്ചതെന്നാണ് . കെ.എസ്.യു നേതാക്കളുടെ ആരോപണം. സംഭവം കഴിഞ്ഞ് സ്‌കൂളിന് സമീപത്തെ പള്ളിയിലേക്ക് ചെന്ന ജവാദിനെ പിന്തുടർന്നെത്തിയ സംഘം പള്ളി കോമ്പൗണ്ടിൽ കയറിയും മർദിച്ചതായും പരാതിയുണ്ട്. കാറിൻ്റെ ഗ്ലാസ് തകർക്കുകയും ഫോൺ പിടിച്ചു വാങ്ങി എറിഞ്ഞു തകർക്കുകയും ചെയ്തു.
സംഭവത്തിൽ കെ.എസ്.യു നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഡിസിസി പ്രസിഡണ്ട് പി കെ ഫൈസൽ, വൈസ് പ്രസിഡണ്ട് കെ. പ്രദീപ്കുമാർ തുടങ്ങി നിരവധി നേതാക്കൾ ആശുപത്രിയിലെത്തിയിട്ടുണ്ട്.
നീലേശ്വരം പൊലീസ് ആശുപത്രിയിലെത്തി പരിക്കേറ്റവരുടെ മൊഴിയെടുത്തു വരുന്നു. സിപി എം ശക്തികേന്ദ്രമായ ചായ്യോത്ത് എതർപക്ഷത്തുള്ള വിദ്യാർഥി സംഘടന പ്രവർത്തനം നടത്തുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
No comments