Breaking News

ചീമേനി ഗവ. ഹയർ സെക്കൻ്ററി സ്‌കൂളിൽ വച്ച് നടക്കുന്ന ചെറുവത്തൂർ ഉപജില്ലാ സ്‌കൂൾ കായിക മേളയുടെ ലോഗോ പ്രകാശനം ചെയ്തു. പ്രശസ്ത സിനിമാ നടൻ ഉണ്ണിരാജ് ചെറുവത്തൂർ പ്രകാശന കർമം നിർവ്വഹിച്ചു.


ചീമേനി:  ഒക്ടോബർ 7,8,9,10 തീയ്യതികളിലായി ചീമേനി ഗവ. ഹയർ സെക്കൻ്ററി സ്‌കൂളിൽ വച്ച് നടക്കുന്ന ചെറുവത്തൂർ ഉപജില്ലാ സ്‌കൂൾ കായിക മേളയുടെ ലോഗോ പ്രകാശനം ചെയ്തു. പ്രശസ്ത സിനിമാ നടൻ ഉണ്ണിരാജ് ചെറുവത്തൂർ പ്രകാശന കർമം നിർവ്വഹിച്ചു. ചടങ്ങിൽ  കയ്യൂർ ചീമേനി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എംപിവി ജാനകി വിശിഷ്ടാതിഥിയായി. പ്രചരണ കമ്മറ്റി ചെയർമാൻ അഡ്വ വിനോദ് ചീമേനി അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ പ്രിൻസിപ്പാൾ ജി സുനിൽ കുമാർ, ഹെഡ്മാമാസ്റ്റർ കെ.എ ശങ്കരൻമാസ്റ്റർ, പി ടി എ പ്രസിഡണ്ട് എ സുകുമാരൻ എസ് എം സി ചെയർമൻ ജയചന്ദ്രൻ ,എസ് എം ഡി സി ചെയർമാൻ എം ഗംഗാധരൻ ,  എംപിടിഎ പ്രസിഡണ്ട് ചന്ദ്രാവതി ,ഗ്രാമ പഞ്ചായത്തംഗങ്ങളായ എ നിർമ്മല ,എവി ലളിത, ടിപി ധനേഷ് , സാമൂഹിക പ്രവർത്തകരായ എം കെ നളിനാക്ഷൻ, ടി വി കുഞ്ഞിരാമൻ, എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പ്രചരണ കമ്മറ്റി കൺവിൻ കെ എം സുധാകരൻ സ്വാഗതവും വൈസ് ചെയർമാൻ മനോജ് പട്ടോളി നന്ദിയും പറഞ്ഞു

No comments