ചിറ്റാരിക്കാൽ ഉപജില്ല തല ഖോ - ഖോ ചാമ്പ്യൻഷിപ്പ് എടത്തോട് ശാന്ത വേണുഗോപാൽ മെമ്മോറിയൽ ഗവൺമെൻറ് എസ് വി എം ജി യുപി സ്കൂളിൽ ആരംഭിച്ചു
ചിറ്റാരിക്കാൽ : ഉപജില്ല തല ഖോ - ഖോ ചാമ്പ്യൻഷിപ്പ് എടത്തോട് ശാന്ത വേണുഗോപാൽ മെമ്മോറിയൽ ഗവൺമെൻറ് യുപി സ്കൂളിൽ ആരംഭിച്ചു. ബളാൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിത പി വി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻറ് കെ വിജയൻ അധ്യക്ഷനായിരുന്നു.
ചിറ്റാരിക്കാൽ ഉപജില്ല സ്കൂൾ ഗെയിംസ് അസോസിയേഷൻ സെക്രട്ടറി ജയലക്ഷ്മി എം കെ, പ്രധാനാധ്യാപകൻ അലോഷ്യസ് ജോർജ്, എസ് എം സി ചെയർമാൻ രതീഷ് കുമാർ, എംപിടിഎ പ്രസിഡന്റ് ചിഞ്ചു ജിനേഷ്, കെ ശശിധരൻ, സതീഷ് മാണിക്യൻ, പവിത്രൻ ടി വി എന്നിവർ സംസാരിച്ചു. സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടെ ചിറ്റാരിക്കാതിരിക്കാൻ സബ് ജില്ലയിലെ 280 കുട്ടികൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നു
No comments