സ്പെഷ്യൽ എൻറിച്മെന്റ് പ്രോഗ്രാം (SEP) 2026 ന്റെ സ്കൂൾതല ഉദ്ഘാടനം കൊന്നക്കാട് ഗവ. എൽപി സ്കൂളിൽ നടന്നു
കൊന്നക്കാട് : കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പും ഡയറ്റ് കാസർഗോഡും സംയുക്തമായി നടപ്പിലാക്കുന്ന സ്പെഷ്യൽ എൻറിച്മെന്റ് പ്രോഗ്രാം (SEP) 2026 ന്റെ സ്കൂൾതല ഉദ്ഘാടനം പത്താം വാർഡ് മെമ്പർ ശ്രീ.സനോജ് മാത്യു നിർവഹിച്ചു.പിടിഎ പ്രസിഡന്റ് അജേഷ് ആന്റണി അധ്യക്ഷനായി. ചിറ്റാരിക്കാൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജോയ എം ജോർജ് മുഖ്യപ്രഭാഷണം നടത്തി. കാസർഗോഡ് ഡയറ്റ് ലെക്ചറർ ഡോ. ആതിര ക്ലാസ്സ് എടുത്തു. പിടിഎ വൈസ് പ്രസിഡന്റ് മനു കോട്ടയിൽ, മദർ പിടിഎ പ്രസിഡന്റ് ബിന്ദു ബിജു, മദർ പിടിഎ വൈസ് പ്രസിഡന്റ് ലേഖ വിജേഷ്, മുൻ പിടിഎ ബിനു തോട്ടോൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഹെഡ്മാസ്റ്റർ ഇൻചാർജ് മാത്യു ജോസഫ് സ്വാഗതവും അധ്യാപിക വീണ എ വി നന്ദിയും പറഞ്ഞു
No comments