Breaking News

കിണാവൂരിലെ കോൺഗ്രസ് ഓഫീസ് തീയിട്ട് നശിപ്പിക്കാൻ ശ്രമം; ശക്തമായ പ്രതിഷേധത്തിന് കോൺഗ്രസ്


കരിന്തളം: ഇന്ത്യൻ നാഷണൽ കോൺഗ്രസ് കിനാനൂർ-കരിന്തളം മണ്ഡലത്തിലെ കിണാവൂരിലെ പാർട്ടി ഓഫീസ് തീയിട്ട് നശിപ്പിക്കാൻ ശ്രമിച്ചതായി പരാതി. ഓഫീസിലെ ഫർണിച്ചർ ഉൾപ്പെടെയുള്ള സാധനങ്ങൾ പൂർണമായും നശിപ്പിച്ചതായും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

ജനാധിപത്യ രീതിയിൽ രാഷ്ട്രീയ പ്രവർത്തനം നടത്താൻ കോൺഗ്രസ് പ്രവർത്തകരെ അനുവദിക്കില്ലെന്ന ധിക്കാരത്തിനെതിരെ അതിശക്തമായ പ്രതിഷേധത്തിന് നേതൃത്വം നൽകുമെന്ന് കോൺഗ്രസ് കിനാനൂർ-കരിന്തളം മണ്ഡലം നേതാക്കൾ സംഭവസ്ഥലം സന്ദർശിച്ചുകൊണ്ട് അറിയിച്ചു.

സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം ചോയ്യംകോട് നിന്ന് കിണാവൂരിലേക്ക് പ്രതിഷേധ പ്രകടനം സംഘടിപ്പിക്കും. തുടർന്ന് കിണാവൂരിൽ പ്രതിഷേധ യോഗവും നടത്തും.

രാവിലെ തീയിട്ട് നശിപ്പിക്കാൻ ശ്രമിച്ച പാർട്ടി ഓഫീസ് കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു. DCC അംഗം സി.വി. ഭാവനൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഉമേശൻ വേളൂർ, മണ്ഡലം പ്രസിഡന്റ് മനോജ് തോമസ്, മണ്ഡലം വൈസ് പ്രസിഡന്റ് അജയൻ വേളൂർ, ജയകുമാർ ചാമക്കുഴി, മണ്ഡലം ജനറൽ സെക്രട്ടറി ബാലഗോപാലൻ പി. കാളിയാനം, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിഷ്ണു പ്രകാശ്, വാർഡ് പ്രസിഡന്റ് ജയ നാരായണൻ, ബൂത്ത് പ്രസിഡന്റ് നാരായണൻ പി., എൻ. പ്രകാശൻ തുടങ്ങിയ നേതാക്കൾ സംഭവസ്ഥലത്തെത്തി.

No comments