Breaking News

കേരള സ്കൂൾ സ്പോർട്സ് മീറ്റിൽ ദേവാനികയ്ക്ക് സ്വർണത്തിളക്കം.. പരപ്പ കനകപ്പള്ളിയിലെ പ്രസീദിന്റെയും നിഷയുടെയും മകളാണ് ദേവാനിക


പരപ്പ: കണ്ണൂർ മട്ടന്നൂരിൽ രണ്ട് ദിവസങ്ങളിലായി നടന്ന കേരള സ്കൂൾ സ്പോർട്സ് മീറ്റിൽ തൈക്വോൺഡോ 22 കിലോ വിഭാഗത്തിൽ സ്വർണമണിഞ്ഞ് ദേവാനിക ഇ.പി.

കാസർകോട് മഡോണ എ.യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ് ദേവാനിക. യോദ്ധ തൈക്വോൺഡോയിലെ മാസ്റ്റർ ജയനാണ് പരിശീലകൻ.

മുൻവർഷങ്ങളിൽ നടന്ന മൂന്ന് അന്താരാഷ്ട്ര മത്സരങ്ങളിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത ദേവാനിക മെഡലുകളും നേടിയിട്ടുണ്ട്. വരാനിരിക്കുന്ന ദേശീയ മത്സരത്തിൽ കേരളത്തിനായി കളത്തിലിറങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഈ കൊച്ചുമിടുക്കി.

പരപ്പ കനകപ്പള്ളിയിലെ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ പ്രസീദിന്റെയും നിഷയുടെയും മകളാണ് ദേവാനിക.


No comments