ഡിവൈഎഫ്ഐ ചാമുണ്ഡിക്കുന്ന് മേഖലാ കമ്മിറ്റി ആരംഭിച്ച റെഡ് കെയർ സെന്റർ പാലിയേറ്റീവ് കെയർ യൂണിറ്റ് നാടിന് സമർപ്പിച്ചു ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹിം ഉദ്ഘാടനം ചെയ്തു
രാജപുരം : ഡിവൈഎഫ്ഐ ചാമുണ്ഡിക്കുന്ന് മേഖലാ കമ്മിറ്റി നിർധനരായ കിടപ്പു രോഗികൾക്ക് ആവശ്യമായ ഉപകരണങ്ങൾ എത്തിച്ചു കൊടുക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച റെഡ് കെയർ സെന്റർ പാലിയേറ്റീവ് കെയർ യൂണിറ്റ് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹിം ഉദ്ഘാടനംചെയ്തു. സംഘാടക സമിതി ചെയർമാൻ എസ് ശിവദാസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്, പ്രസിഡന്റ് എം പി രതീഷ് വിവിധ ഉപകരണങ്ങൾ ഏറ്റുവാങ്ങി. സിപിഐ എം പനത്തടി ഏരിയാ സെക്രട്ടറി പി ജി മോഹനൻ, ജില്ലാ കമ്മിറ്റി അംഗം ഷാലു മാത്യു, പഞ്ചായത്ത് പ്രസിഡന്റ് പി റീലു നാഥ്, പി ദിലീപ്കുമാർ, സച്ചിൻ ഗോപു, ബി പി വിഷ്ണു, കെ സി മോഹനദാസ്, പി വി പത്മകുമാർ, അജിത വിനോദ് എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ പി എം അനൂപ് സ്വാഗതവും, കെ എസ് സജിത് കുമാർ നന്ദിയും പറഞ്ഞു.
No comments