Breaking News

ഇലക്ട്രീഷ്യനായ യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി


കാഞ്ഞങ്ങാട് : ഇലക്ട്രീഷ്യനായ യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് അതിയാമ്പൂർ കുന്നുമ്മലിലെ കമലാക്ഷന്റെ മകൻ കെ അരുൺ കുമാർ (36) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലേക്ക് മാറ്റി. ഹൊസ്ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടത്തി. സംസ്കാരം പുതിയകോട്ട പൊതുശ്മശാനത്തിൽ നടക്കും. പുഷ്പയാണ് മാതാവ്. സഹോദരങ്ങൾ: അനുരാധ, അശ്വതി.

No comments