Breaking News

ക്ഷേത്ര ദർശനത്തിനെത്തിയ ചിറ്റാരിക്കാൽ സ്വദേശിയായ യുവാവിന്റെ ഫോൺ മോഷ്ടിച്ച പയ്യന്നൂർ സ്വദേശി പിടിയിൽ


തളിപ്പറമ്പ് : ക്ഷേത്ര ദർശനത്തിനെത്തിയ യുവാവിന്റെ 27,000 രൂപ വിലവരുന്ന ഫോൺ മോഷ്ടിച്ച പയ്യന്നൂർ സ്വദേശി പിടിയിൽ. പയ്യന്നൂർ വെള്ളൂർ പുതിയങ്കാവിലെ വി. എം. വിപിൻ കുമാറിനെ (39) യാണ് തളിപ്പറമ്പ് എസ്. ഐ. സി .ജി. സാംസൺ അറസ്റ്റു ചെയ്തത്. വ്യാഴാഴ്ച രാവിലെയാണ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ചിറ്റാരിക്കാൽ തവളക്കുണ്ടിലെ ആലയിൽ പടിഞ്ഞാറേ വീട്ടിൽ സജിൻ മോഹനന്റെ (36) ഫോണാണ് കവർന്നത്. രാവിലെ 10.30 മണിക്കും 11 മണിക്കുമിടയിലാണ് സംഭവം . പരാതിക്കാരന്റെ ഷർട്ടിന്റെ പോക്കറ്റിൽ സൂക്ഷിച്ച 27,000 രൂപവില വരുന്ന മൊബൈൽ ഫോൺ ആണ് മോഷണം പോയത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത പോലീസ് അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞ് കണ്ടെത്തി കസ്റ്റഡിയിലെടു ത്തത്.

No comments