അന്തരിച്ച മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്തിനെതിരായ സൈബർ ആക്രമണം; കർശന നടപടിക്ക് ആഭ്യന്തരമന്ത്രിയുടെ നിർദേശം
അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനെതിരായ സൈബര്‍ ആക്രമണത്തിനെതിരെ കര്‍ശന നടപടി കൈക്കൊള്ളാന്‍ സൈബര്‍ വിഭാഗം ഐജിക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസം അന്തരിച്ച മനോരമാ ലേഖകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ അപകീര്‍ത്തികരവും അധിക്ഷേപാര്‍ഹവുമായ പോസ്റ്റുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെയാണ് കര്‍ശന നടപടിയുണ്ടാവുക.
മുന്‍കാലങ്ങളില്‍ അദ്ദേഹം നല്‍കിയ വാര്‍ത്തകളുടെ പശ്ചാത്തലത്തിലുള്ള രാഷ്ട്രീയവൈരാഗ്യമാണ് സൈബര്‍ അധിക്ഷേപത്തിന് കാരണമെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. ഇതിനെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

No comments