ജില്ലാ തല ക്വിസ് മത്സരം കിഴക്കേമുറിയിൽ
ചെറുവത്തൂർ : ജവാൻ കെ.വി.അശ്വിൻ സ്മാരക സമിതി കിഴക്കേ മുറിയുടേയും,കാസർഗോഡ് ജില്ലാ ക്വിസ് അസോസിയേഷന്റേയും സംയുക്താഭിമുഖ്യത്തിൽ'ഗാന്ധിലോകം-അറിഞ്ഞതും അറിയേണ്ടതും'എന്ന വിഷയത്തെ ആസ്പദമാക്കി ഒക്ടോബർ 21 ന് ബുധനാഴ്ച രാവിലെ 10 മണിക്ക് കണ്ണൂർ-കാസർഗോഡ് ജില്ലാ തല ക്വിസ് മത്സരം കിഴക്കേ മുറിയിൽ പ്രത്യേകം സജ്ജമാക്കിയ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു.
എൽ.പി,യു.പി,ഹൈസ്ക്കൂൾ,പൊതു വിഭാഗങ്ങളിലായി 2 പേരടങ്ങുന്ന ടീമായാണ് മത്സരം.ഒന്നും,രണ്ടും,മൂന്നും സ്ഥാനം നേടുന്ന വിജയികൾക്ക് യഥാക്രമം 2000,1500,1000 രൂപ ക്യാഷ് പ്രൈസ് നൽകുന്നു.
പങ്കെടുക്കാൻ താല്പര്യമുള്ളവർ ഒക്ടോബർ 15 ന് വൈകു.5 മണിക്കകം താഴെ കാണുന്ന ഫോൺ നമ്പറിൽ രജിസ്റ്റർ ചെയ്യണം.
9400850615/8943657775.
No comments