സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
നീലേശ്വരം: അങ്കക്കളരി ചൈതനൃ ആർട്സ് &സ്പോട്സ് ക്ളബ്ബ് നാൽപ്പതാം വാർഷീകാഘോഷത്തിന്റെ ഭാഗമായി പാൻടെക്കിന്റ സഹകരണത്തോടെ കേരള സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സോസൈറ്റിയുടെ കാസർകോട് ജില്ലയിൽ പ്രവർത്തിക്കുന്ന സുക്ഷപ്രൊജക്ടിന്റെ ഭാഗമായി അങ്കക്കളരി ചൈതനൃ ക്ളബ്ബിൽ വെച്ച് സൗജനൃ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പ്രൊജക്റ്റ് കൗൺസിലർമാരായ പി ശ്യാം കുമാർ , വി കെ സുനന്ദ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ക്ളബ്ബ് പ്രസിഡണ്ട് കെ പി സതീശൻ അദ്ധൃക്ഷത വഹിച്ചു. ടി. വി. പ്രമോദ് സ്വാഗതം പറഞ്ഞു. സംഘാടകസമിതി ചെയർമാൻ എം. വി. രാമചന്ദ്രൻ, കെ. പി ബാബു എന്നിവർ സം സാരിച്ചു.
No comments