Breaking News

കാലിച്ചാമരത്ത് പ്രൊഫഷണൽ നാടകോത്സവം : സംഘാടകസമിതി രൂപീകരണം 27 ന്


കരിന്തളം:കാലിച്ചാമരത്ത് പ്രൊഫഷണൽ നാടകോൽസവം സംഘടിപ്പിക്കുന്നു. 1957 ൽ സ്ഥാപിതമായ കാലിച്ചാമരം പൊതുജന വിജ്ഞാന വായനശാല & ഗ്രന്ഥാലയത്തിൻ്റെ 70-ാം വാർഷികം ഈ വർഷം ആഘോഷിക്കുകയാണ്. ഏഴു പതിറ്റാണ്ടുകാലത്തെ നാടിൻ്റെ കിതപ്പിനും കുതിപ്പിനും സാക്ഷിയായും അതിൻ്റെ വെളിച്ചമായും നിലകൊണ്ട് ഈ അക്ഷരാലയത്തിൻ്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി 2026 നവംബർ 21 മുതൽ 25വരെ 5 ദിവസക്കാലം കിനാനൂർ കരിന്തളം പഞ്ചായത്തിലെ പ്രഥമ പ്രൊഫഷണൽ നാടകോത്സവം കാലിച്ചാമരത്ത് അരങ്ങേറും. നാടകോത്സവത്തിൻ്റെ വിജയത്തിനായുള്ള സംഘാടകസമിതി രൂപീകരി ണയോഗം സെപ്‌തംബർ 27 ന് ഞായറാഴ്‌ച രാവിലെ 10 മണിക്ക് കാലിച്ചാമരത്ത് വെച്ച് ചേരും.യോഗത്തിൽ മുഴുവനാളുകളും പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു

No comments