Breaking News

കരിന്തളം പെരിയങ്ങാനം ശ്രീ ധർമ്മശാസ്താം കാവ് ക്ഷേത്രത്തിൽ നടക്കുന്ന ഭാഗവത സപ്താഹ യജ്ഞത്തിനായുള്ള സംഘാടക സമിതി രൂപീകരിച്ചു


കരിന്തളം: പെരിയങ്ങാനം ശ്രീ ധർമ്മശാസ്താം കാവ് ക്ഷേത്രത്തിൽ 2026 ഡിസംബർ 18 മുതൽ 25 വരെ നീണ്ടു നിൽക്കുന്ന ഭാഗവത സപ്താഹ യജ്ഞത്തിനായുള്ള സംഘാടക സമിതി രൂപീകരിച്ചു. ഡോ:പി പത്മനാഭൻ ഗുരുവായൂർ ആണ് യജ്ഞാചാര്യൻ.ക്ഷേത്ര സന്നിധിയിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡൻ്റ് എം രാജൻ ഉദ്ഘാടനം ചെയ്തു.കക്കാണത്ത് ബാലൻ അധ്യക്ഷത വഹിച്ചു. ക്ഷേത്രകമ്മിറ്റി പ്രസിഡൻറ് കെ കുഞ്ഞിരാമൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. 13 -ാം വാർഡ് മെമ്പർ ലത,എം പി പത്മനാഭൻ , സി കെ ബാലചന്ദ്രൻ ചെന്നക്കോട് , ഇ തമ്പാൻ നായർ, എ നാരായണൻ നായർ,കെ രാധാകൃഷ്ണൻ,കെ പി പത്മനാഭൻ , ഒ കൃഷ്ണൻ,വികെ തങ്കമണി,സി നാരായണൻ നായർ എന്നിവർ സംസാരിച്ചു.ജിഷ്ണു രാജു നന്ദി പറഞ്ഞു.ഭാരവാഹികളായി എം പി പത്മനാഭൻ (ചെയർമാൻ),കെ കുഞ്ഞിരാമൻ മാസ്റ്റർ ( ജനറൽ കൺവീനർ) കൂടാതെ വിവിധ സബ് കമ്മറ്റികളെയും തിരഞ്ഞെടുത്തു.

No comments