എസ്.ടി വിദ്യാർത്ഥികളുടെ ഇ-ഗ്രാന്റ് ഉടൻ അനുവദിക്കണം; കേരള ആദിവാസി കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗം പരപ്പയിൽ വെച്ച് നടന്നു
പരപ്പ: കേരള ആദിവാസി കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗം സെപ്റ്റംബർ 20ന് പരപ്പ ഓഫീസിൽ ചേർന്നു. ജില്ലാ പ്രസിഡന്റ് പി.കെ. രാഘവൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജനാർദനൻ യോഗം ഉദ്ഘാടനം ചെയ്തു.
ജില്ലാ ഭാരവാഹികളായ മാധവൻ എച്ച് , സുന്ദരൻ ഒരള, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്യാമള, എ.വി. വാസു, മുൻ ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാധാമണി കെ.സി, കുഞ്ഞികൃഷ്ണൻ, മോഹനൻ എം , പ്രസന്ന പി , സുമിത കെ എന്നിവർ ആശംസകൾ അർപ്പിച്ചു.
ജനറൽ സെക്രട്ടറി രാജീവൻ കെ. സ്വാഗതവും കണ്ണൻ മാളൂർക്കം നന്ദിയും രേഖപ്പെടുത്തി.
എസ്.ടി. വിദ്യാർത്ഥികൾക്കുള്ള ഇ-ഗ്രാന്റ് ഉടൻ അനുവദിക്കുകയും വിദ്യാവാഹിനിയുടെ ഫണ്ടുകൾ അടിയന്തരമായി വിതരണം ചെയ്യുകയും വേണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇക്കാര്യങ്ങളിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
No comments