Breaking News

പാട്ടും കഥകളും സംവാദങ്ങളുമായി അക്ഷരക്കൂട്ട് സമാപിച്ചു... വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ഏകദിന ശിൽപ്പശാല അക്ഷരക്കൂട്ട് നവ്യാനുഭവമായി


പരപ്പ: പാട്ടും കഥകളും സംവാദങ്ങളുമായി അക്ഷരക്കൂട്ട് സമാപിച്ചു. ഗ്രന്ഥശാലകളിൽ ബാലവേദി കൂട്ടായ്‌മകളെ നവീകരിക്കാൻ ലക്ഷ്യമിട്ട് വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ഏകദിന ശിൽപ്പശാല അക്ഷരക്കൂട്ട് നവ്യാനുഭവമായി. പരപ്പ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പരിപാടിയിൽ താലൂക്കിലെ 84 ലൈബ്രറികളിൽനിന്നും ബാലവേദി പ്രവർത്തകരും മെൻ്റർമാരും ഉൾപ്പെടെ തിരഞ്ഞെടുക്കപ്പെട്ട 230 പേർ പങ്കെടുത്തു പരിപാടിയുടെ ഉദ്ഘാടനം ബാലസാഹിത്യകാരൻ സുനിൽ കുന്നരു നിർവഹിച്ചു. ചടങ്ങിൽ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻ്റ് എ കെ.രാജേന്ദ്രൻ അധ്യക്ഷനായി.

ബാലവേദി-കാഴ്ച്‌ചപ്പാട് സമീപനം എന്ന വിഷയത്തിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എ.ആർ.വിജയകുമാർ ക്ലാസ് നയിച്ചു. നാടൻപാട്ട് കലാകരൻ ജിത്തു കൊടക്കാട് ക്യാംപിനു നേതൃത്വം നൽകി. വിവിധ പഞ്ചായത്തുകളിൽനിന്നുള്ള ബാലവേദി പ്രതിനിധികളായ അവ്നി ദിനേശ് (പനത്തടി), പി.അശ്വതി (വെസ്‌റ്റ് എളേരി), കെ.പി.നയന (ഈസ്‌റ്റ് എളേരി), ആചൽ ബാബു (കിനാനൂർ കരിന്തളം), സാരംഗ് കൃഷ്ണൻ (കോടോം ബേളൂർ) എന്നിവർ ചർച്ചകൾ നയിച്ചു ഉദ്ഘാടന ചടങ്ങിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് പി.ദിലീപ് കുമാർ, സംസ്‌ഥാന കൗൺസിൽ അംഗം ഒ.എം.ബാലകൃഷ്‌ണൻ, ജില്ലാ എക്സിക്യുട്ടീവ് അംഗം ജോസ് സെബാസ്‌റ്റ്യൻ, താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി കെ. കരുണാകരൻ, എക്സിക്യുട്ടീവ് അംഗങ്ങളായ എം.ആർ. ശ്രീജ, സുരേഷ് മാച്ചിപ്പള്ളി എന്നിവർ പ്രസംഗിച്ചു. താലൂക്ക് എക്സിക്യുട്ടീവ് അംഗങ്ങളായ പി.ഡി.വിനോദ് സ്വാഗതവും എ.വി.മധു നന്ദിയും പറഞ്ഞു

No comments