Breaking News

സ്ഥാനമൊഴിഞ്ഞ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ പരവനടുക്കം ഗവ വൃദ്ധസദനത്തിലെ അമ്മമാരോടൊപ്പം കോട്ടപ്പുറം ഹൗസ് ബോട്ടിൽ വലിയ പറമ്പ് കായലിൽ യാത്ര നടത്തി


നീലേശ്വരം : സ്ഥാനമൊഴിഞ്ഞ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ പരവനടുക്കം ഗവ വൃദ്ധസദനത്തിലെ അമ്മമാരോടൊപ്പം കോട്ടപ്പുറം ഹൗസ് ബോട്ടിൽ വലിയ പറമ്പ് കായലിൽ യാത്ര നടത്തി കഴിഞ്ഞ ദിവസം അർജുൻ പാണ്ഡ്യൻ ഗവണ്മെൻ്റ് വൃദ്ധ സദനം സന്ദർശിച്ചപ്പോൾ അമ്മമാർ യാത്ര ചെയ്യാൻ ആഗ്രഹമുണ്ടെന്നും അതിൽ ഒരമ്മ ബോട്ടിൽ യാത്ര ചെയ്തിട്ടില്ലെന്നും പറഞ്ഞിരുന്നു   ഈ ആഗ്രഹം സഫലീകരിക്കുന്നതിനാണ് കാസർകോട് ജില്ലാകളക്ടർ ചുമതല കൈമാറിയ യുടൻ ഹൗസ് ബോട്ട് യാത്ര . നടത്തിയത്. ജില്ലയിലെ ലീഡ് ബാങ്കായ കാനറാബാങ്കാണ് യാത്രയ്ക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കിയത് നിറഞ്ഞ സന്തോഷത്തോടെ അമ്മമാർ ഹൗസ് ബോട്ട് യാത്ര അവസ് മരണീയമാക്കി മകനെന്ന പോലെ മുൻകളക്ടർ അമ്മമാരെ ചേർത്തു നിർത്തി

No comments