നീലേശ്വരത്ത് പോഷണ മാസത്തിന് ഗംഭീരതുടക്കം പോഷൺ മായുടെ ഉദ്ഘാടനം നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എം.മീനാകുമാരി ടീച്ചർ ഉദ്ഘാടനം ചെയ്തു
നീലേശ്വരം : ഐ.സിഡി എസ് പ്രൊജക്ടിൽ പോഷൺമാസാചരണം നിലേശ്വരം ബ്ലോക്ക് പഞ്ചായത്തിൽ തുടക്കമായി സെപ്റ്റംബർ 9 മുതൽ ഒക്ടോബർ 8 വരെ അങ്കണവാടികളിൽ വിവിധ പോഷണ ബോധവൽക്കരണ പരിപാടികൾക്ക് തുടക്കമായി ആരോഗ്യകരമായ ഭക്ഷണങ്ങളിലൂടെ ആരോഗ്യമുള്ള ഒരു തലമുറയെന്ന ലക്ഷ്യവുമായിട്ടാണ് കേന്ദ്ര വനിതാശിശുവികസന മന്ത്രാലയത്തിൻ്റെ2.0 മാർഗ്ഗരേഖ പ്രകാരം കേരളത്തിൽ പോഷൺ അഭിയാൻ പദ്ധതി നടപ്പിലാക്കി വരുന്നു ഗർഭിണികൾ മുലയൂട്ടുന്ന അമ്മമാർ കൗമാരപ്രായക്കാരായവർ എന്നിവരിൽ പോഷണ കുറവ് പരിഹരിക്കുന്നതിനുള്ള വൈവിധ്യങ്ങളായ പരിപാടികളാണ് വനിതാശിശു വികസന വകുപ്പ് അങ്കണവാടികളിലൂടെ സംഘടിപ്പിക്കുന്നത് നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിൽ
പോഷൺ മായുടെ ഉദ്ഘാടനം നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എം.മീനാകുമാരി ടീച്ചർ ഉദ്ഘാടനം ചെയ്തു ശിശുവികസനപദ്ധതി ഓഫീസർ ഷൈലജ പി. പി സ്വാഗതം പറഞ്ഞു ഐ.സിഡി എസ് സൂപ്പർവൈസർ സി.വത്സല അദ്ധ്യക്ഷത വഹിച്ചു. ഗീതപ്രകാശ് പ്രീതപവിത്രൻ ലൈല എം ജെസ്സി ജോർജ്ജ് NNM കോ ഓർഡിനേറ്റർ അദ്വൈത് വൈശാഖ് ബി, വിനോദ് കുമാർ കെ രാഘവൻ എം. വി മുകേഷ് മോഹൻസ്കൂൾ കൗൺസിലർ മാരായ ഷൈജ ദിവ്യ ശുഭ രതീഷ് എന്നിവർ സംസാരിച്ചു അങ്കണവാടി ഹെൽപ്പർ നിഷ നന്ദിയും പറഞ്ഞു അങ്കണവാടി പ്രവർത്തകർ പോഷണ ബോധവൽക്കരണ പരിപാടികൾ അവതരിപ്പിച്ചു പോഷകാഹാര പ്രദർശനവും സംഘടിപ്പിച്ചു
No comments