Breaking News

കാലിച്ചാനടുക്കത്ത് ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസി ബസിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണ് സ്ത്രീക്ക് പരിക്കേറ്റു.. ഡ്രൈവർക്കെതിരെ കേസ് എടുത്തു


അടുക്കം : ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസി ബസിൽ നിന്നും റോഡിലേക്ക് തെറി ച്ചുവീണ് സ്ത്രീക്ക് പരിക്കേറ്റു തായന്നൂർ മൈനാകത്തിൽ കപ്പണക്കാൽ മുഹമ്മദിന്റെ ഭാര്യ എൻ കെ സഫിയ( 56) ക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം കാലിച്ചാനടുക്കം ഗവ. സ്കൂൾ കഴിഞ്ഞുള്ള വളവിൽ വച്ചാണ് അപകടം ഉണ്ടായത്. കാലിച്ചാനടുക്കം  ഭാഗത്തുനിന്നും നിലേശ്വരത്തേക്ക് പോവുകയായിരുന്ന  ആർ എസ് എ 720 നമ്പർ കെഎസ്ആർടിസി ബസ്സിൽ വെച്ചാണ് അപകടം. ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു

No comments