മലയാളി മാസ്റ്റേർസ് സംസ്ഥാന അത്ലറ്റിക് മീറ്റിൽ നാലു സ്വർണ്ണ മെഡലുകൾ നേടി കാസർകോട് ജില്ലയ്ക്ക് അഭിമാനമായി പി. ആയിഷത്ത് താഹിറ
കാസർകോട്: കൊച്ചിയിൽ നടന്ന മലയാളി മാസ്റ്റേർസ് സംസ്ഥാന അത്ലറ്റിക് മീറ്റിൽ നാലു സ്വർണ്ണ മെഡലുകൾ നേടി കാസർകോട് ജില്ലയ്ക്ക് അഭിമാനമായി പി. ആയിഷത്ത് താഹിറ. ഷേണി, മണിയംപാറ, പെർദന സ്വദേശിയും മുൻ സ്റ്റേറ്റ് കബഡി താരവുമായ റസാഖിന്റെ മകളും ബോവിക്കാനം, ആലൂരിലെ ജംഷീദിന്റെ ഭാര്യയുമാണ് ആയിഷത്ത് താഹിറ. 30 വയസിനു മുകളിലുള്ള വനിതളുടെ വിഭാഗത്തിലായിരുന്നു മത്സരം. 31.40 സെക്കന്റിൽ 200 മീറ്റർ ഓടിയാണ് ആയിഷത്ത് താഹിറ സ്വർണ്ണ മെഡലിൽ മുത്തമിട്ടത്. 400 മീറ്റർ ഓട്ടത്തിലും 4X100 മീറ്റർ റിലേ, 4x400 മീറ്റർ റിലേ എന്നിവയിലും സ്വർണ്ണ മെഡൽ നേടി. 100 മീറ്റർ ഓട്ടത്തിൽ വെള്ളി മെഡലും ലഭിച്ചു.
മികച്ച പരിശീലനങ്ങളൊന്നും ഇല്ലാതെയാണ് ഫാത്തിമത്ത് താഹിറ മെഡൽ കൊയ്ത്ത് നടത്തിയത്.
No comments