ആരിക്കാടിയിൽ ജില്ലാ കളക്ടർ കയാക്കിംഗ് നടത്തി; ടൂറിസം വികസനത്തിന് പുതു ജീവൻ
കുമ്പള ടൂറിസം പ്രൊജക്ടിൽ പൂർത്തീകരിച്ച ആരിക്കാടി കയാക്കിംഗ് കേന്ദം ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സന്ദർശിച്ച് കയാക്കിംഗിൽ പങ്കെടുത്തു. കളക്ടർ സ്വയം സ്റ്റാന്റിംങ് കയാക്കിംങ്ങും, സിറ്റിങ് കയാക്കിംങ്ങും നടത്തി പ്രചോദനമായി. ജില്ലയിലെ സ്പോർട്‌സ് മേഖലയ്ക്കും വിനോദ സഞ്ചാര മേഖലയ്ക്കും പ്രത്യേക പരിഗണന നൽകി ജില്ലാ കളക്ടർ നടത്തിയ വികസനപ്രവർത്തനങ്ങൾ വിവിധ തലങ്ങളിൽ പുരോഗമിക്കുകയാണ്. അതിൻ്റെ ഭാഗമായാണ് കുമ്പള ടൂറിസം പദ്ധതിയുടെ അവശേഷിക്കുന്ന പ്രവർത്തികൾ നടന്നു വരുന്നത്.
No comments