Breaking News

കരിന്തളം കൊല്ലംപാറയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ചു; മധ്യവയസ്‌കയ്ക്ക് ഗുരുതര പരിക്ക്


കരിന്തളം: റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിതവേഗത്തില്‍ എത്തിയ കാര്‍ ഇടിച്ച് മധ്യവയസ്‌കയ്ക്ക് ഗുരുതര പരിക്ക്. ചെറിയാക്കര ഒളവറ കണ്ടത്തില്‍ ഒ.കെ. ലളിത (57) യ്ക്ക് ഗുരുതരമായി പരിക്കേറ്റത്.

കൊല്ലംപാറയിലെ റേഷന്‍ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി റോഡ് മുറിച്ച് കടക്കുകയായിരുന്നു ലളിത. ഈ സമയത്താണ് അമിതവേഗത്തില്‍ എത്തിയ കെ.എല്‍. 79-7980 നമ്പര്‍ കാര്‍ ഇവരെ ഇടിച്ച് തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് വീണ ലളിതയ്ക്ക് ഗുരുതരമായ പരിക്കേറ്റു.

അപകടം കണ്ട നാട്ടുകാര്‍ ഉടന്‍ തന്നെ പരിക്കേറ്റ ലളിതയെ ചായ്യോത്ത് ക്ലിനിക്കില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം പരിക്ക് ഗുരുതരമായതിനാല്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

No comments