കാസർകോട് കുഡ്‌ലു ഭഗവതി നഗറിൽ വീട് പൊളിക്കുന്നതിനിടെ സ്ലാബ് ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം...
കാസർകോട്: കുഡ്‌ലു ഭഗവതി നഗറിൽ വീട് പൊളിക്കുന്നതിനിടെ സ്ലാബ് ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം. പാലക്കാട് കൊല്ലങ്കോട് പയലൂർമുക്ക് സ്വദേശി വിനയചന്ദ്രന്റെ മകൻ വിശാഖ് ചന്ദ്ര(35)നാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.45 ഓടെയാണ് അപകടം. വീട് പൊളിക്കുന്നതിനിടെ സ്ലാബ് തകർന്ന് ദേഹത്തുവീഴുകയായിരുന്നു. സ്ലാബിനടിയിൽപെട്ട വിശാഖിനെ പുറത്തെടുത്ത് നാട്ടുകാർ കാസർകോട്ടെ ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും മരിച്ചിരുന്നു. മൃതദേഹം കാസർകോട് ജനറലാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വീട് പൊളിക്കുന്നതിന് സഹായിക്കുന്നതിനായി ഞായറാഴ്ച ഭഗവതി നഗറിലെ ബന്ധുവിന്റെ വീട്ടിലെത്തിയതായിരുന്നു വിശാഖ്. ജോലി ആവശ്യാർഥം വിശാഖ് കഴിഞ്ഞ 10 വർഷത്തിലധികമായി കുണിയയിലാണ് താമസിക്കുന്നത്. മരപ്പണിക്കാരനായ വിശാഖ് അവിവാഹിതനാണ്. വിദ്യയാണ് മാതാവ്. വിശ്വതി, വിജിഷ എന്നിവർ സഹോദരങ്ങളാണ്. ഈ കാസർഗോഡ് വാർത്ത
No comments