കുണ്ടംകുഴി : ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ബഡ്‌സ് സ്‌കൂൾ വിദ്യാർത്ഥിയായ 9 വയസ്സുകാരന് ദാരുണാന്ത്യം. കുണ്ടംകുഴി സ്വദേശി സിദ്ദീഖ് സഖാഫിയുടെ മകൻ ഇബ്രാഹിം ബാത്തിഷ ആണ് മരിച്ചത്. ഞായറാഴ്‌ച വൈകിട്ടാണ് സംഭവം. വീട്ടിൽ വച്ച് ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി ശ്വാസ തടസ്സം അനുഭവപ്പെട്ടു. വീട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ബഡ്‌സ് സ്‌കൂൾ വിദ്യാർത്ഥിയായ 9 വയസ്സുകാരന് ദാരുണാന്ത്യം
Reviewed by News Room
on
9:23 PM
Rating: 5
No comments