Breaking News

ഡോ : മുഹമ്മദ് ഷാമിലിന് മുസ്ലിം ലീഗ് കള്ളാർ പഞ്ചായത്ത് കമ്മിറ്റിയുടെ സ്വീകരണം


കള്ളാർ: എംബിബിഎസ്സ് ബിരുദം നേടിയ ഡോ. മുഹമ്മദ് ഷാമിലിന് മുസ്ലിം ലീഗ് കള്ളാർ പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നൽകി.

ഇബ്രാഹിം ചെമ്മനാട് അധ്യക്ഷത വഹിച്ചു. മണ്ഡലം കൗൺസിലർ സി.എം. കുഞ്ഞബ്ദുല്ല, കരീം കോത്തിക്കൽ, സലാം വെൽഡൺ, ജാഫർ സി.എം., അഷ്‌റഫ് പി.കെ., മൊയ്‌ദു ചപ്പാക്കൽ എന്നിവർ സംസാരിച്ചു. സലീം കോളിച്ചാൽ സ്വാഗതം പറഞ്ഞു.

സ്വീകരണത്തിന് ഡോ. മുഹമ്മദ് ഷാമിൽ നന്ദി രേഖപ്പെടുത്തി. മലയോരത്തെ പ്രമുഖ മുസ്ലിം ലീഗ് നേതാവായ എം.എം. മജീദ് കള്ളാറിന്റെ മകനാണ് ഡോ. മുഹമ്മദ് ഷാമിൽ. എം.എസ്.എഫ് മുൻ മണ്ഡലം വൈസ് പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.


No comments