Breaking News

വിനായക ചതുർഥി: കാസർകോട് ജില്ലയിൽ ക്ഷേത്രങ്ങളിൽ വിവിധ ചടങ്ങുകൾ


വെള്ളരിക്കുണ്ട്  : വിനായക ചതുർഥിയോടനുബന്ധിച്ച് ഇന്ന് കാസർകോട് ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് ഉത്തരവിറക്കിയത്.

മുൻകൂട്ടി നിശ്ചയിച്ച യൂണിവേഴ്‌സിറ്റി, സ്കൂൾ ബോർഡ്, പൊതു നിയമന പരീക്ഷകൾക്ക് അവധി ബാധകമല്ല. അവശ്യ സേവനങ്ങൾ, സർക്കാർ ട്രഷറികൾ, വാണിജ്യ ബാങ്കുകൾ എന്നിവ സാധാരണ നിലയിൽ പ്രവർത്തിക്കും.

ജില്ലയിൽ വിവിധയിടങ്ങളിൽ വിനായക ചതുർഥിയോടനുബന്ധിച്ച് ഗണേശോത്സവവും വിഗ്രഹ നിമഞ്ജന ചടങ്ങുകളും നടക്കും.


No comments