അംഗൻവാടികളിൽ വെട്ടിക്കുറച്ച പോഷകാഹാരം പുനസ്ഥാപിക്കുക: ബാലസംഘം നീലേശ്വരം ഏരിയ സമ്മേളനം
നീലേശ്വരം : ഒരു ബാലസംഘം നീലേശ്വരം ഏരിയാ സമ്മേളനം 2006 സെപ്റ്റംബർ 13 കരിന്തളം വില്ലേജിലെ വടക്കേപുലിയന്നൂരിൽ വച്ച് നടന്നു. ബാലസംഘം സംസ്ഥാന ജോയിൻ സെക്രട്ടറി ദേവിക ബി എസ് ഉദ്ഘാടനം ചെയ്തു. അർഷ പി ആർ പ്രവർത്തന റിപ്പോർട്ട് അവതരിച്ചു. ജില്ലാ സെക്രട്ടറി അനുരാഗ് പുല്ലൂർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.
സമ്മേളന പ്രചരണർത്ഥം ബാലസംഘം കരിന്തളം വില്ലേജ് കമ്മിറ്റി ഫ്ലാഷ്മോബ് സംഘടിപ്പിച്ചു.
അതോടൊപ്പം സംഘാടക സമിതിയുടെ നേതൃത്വത്തിൽ പുരുഷ വനിതാ കമ്പവലി മത്സരം നടന്നു. വിജയിക്കുള്ള സമ്മാനധാനം മുൻ ബാലസംഘം ജില്ലാ പ്രസിഡന്റ് എം വി രതീഷ് നിർവഹിച്ചു.
ഋഥ്വിക്, ജ്യോതിക, ടി പി ലത, എം വി കുഞ്ഞികൃഷ്ണൻ, സഞ്ജന ടി എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ പാറക്കോൽ രാജൻ സ്വാഗതം വൈസ് ചെയർമാൻ കെ.വി.സുധീഷ് കുമാർ നന്ദിയും പറഞ്ഞു
സെക്രട്ടറി : അർഷ പി ആർ
പ്രസിഡന്റ് : കാർത്തിക്
കൺവീനർ : കെ എം വിനോദ്
കോർഡിനേറ്റർ : ആതിര കെ
വൈ. പ്രസിഡന്റ് : നിരഞ്ജൻ സഎസ് ആർ, ദേവിക രാജ്
ജോ. സെക്രട്ടറി : സഞ്ജന ടി, നിരഞ്ജൻ എം
ജോ. കൺവീനർ : ടി പി ലത, എ വി സന്തോഷ്
No comments