കിനാനൂർ കരിന്തളം പഞ്ചായത്തിലെ എല്ലാ വളർത്തു നായ്ക്കൾക്കും ലൈസൻസ് എടുക്കുന്നതിനുള്ള തിയതി നീട്ടി
കരിന്തളം:കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിലെ എല്ലാ വളർത്തു നായ്ക്കൾക്കും ലൈസൻസ് എടുക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 31 വരെ നീട്ടിയിരിക്കുന്നു.
മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ 2. ഒക്ടോബർ 27 വരെ ഗ്രാമപഞ്ചായത്ത് തലത്തിൽ പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ് യജ്ഞം (നാലാം ഘട്ടം) നടക്കുന്ന സാഹചര്യത്തിലാണ് മുൻപ് നിശ്ചയിച്ചിരുന്ന സെപ്റ്റംബർ 30 എന്ന തീയതി ദീർഘിപ്പിച്ചത്.
ശ്രദ്ധിക്കേണ്ട പ്രധാന വിവരങ്ങൾ നായ്ക്കൾക്ക് വാക്സിനേഷൻ നൽകിയ ശേഷം സർട്ടിഫിക്കറ്റ് സഹിതം കെ- സ്മാർട്ട് പോർട്ടൽ വഴി ലൈസൻസിനായി അപേക്ഷിക്കുക.
ഇനിയുള്ള ദിവസങ്ങൾ പ്രയോജനപ്പെടുത്തി വാക്സിനേഷൻ പൂർത്തിയാക്കി എത്രയും വേഗം ലൈസൻസ് നേടാൻ ശ്രദ്ധിക്കണമെന്ന് കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 04672235350
No comments