Breaking News

25 വർഷമായി കൊന്നക്കാട് ടൗണിൽ ഓട്ടോ ഓടിക്കുന്ന ബിനു തോട്ടോന് ആദരവ്


കൊന്നക്കാട് : കഴിഞ്ഞ 25 വർഷമായി കൊന്നക്കാട് ടൗണിൽ സ്ഥിരമായി ഓട്ടോ ഓടിച്ച് ഉപജീവനം നടത്തുന്ന തൊഴിലാളി ബിനു തോട്ടോന് സ്നേഹാദരവ് നൽകി.

പത്താം വാർഡ് മെമ്പർ സനോജ് മാത്യുവിന്റെ നേതൃത്വത്തിൽ ഓട്ടോ തൊഴിലാളികളും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവർത്തകരും ചേർന്നാണ് സ്വീകരണം നൽകിയത്. ദീർഘകാലമായി കൊന്നക്കാട് ടൗണിലെ യാത്രക്കാർക്കും നാട്ടുകാർക്കും സേവനം നൽകുന്ന ബിനുവിന്റെ തൊഴിലിനോടുള്ള ആത്മാർഥതയും സേവന മനോഭാവവും പരിഗണിച്ചായിരുന്നു ആദരം.

No comments