എസ് കെ ജി എം എയുപി സ്കൂൾ കുമ്പളപ്പള്ളിയിൽ സ്കൂൾ കലോത്സവത്തിന് തുടക്കമായി
കരിന്തളം: എസ് കെ ജി എം എയുപി സ്കൂൾ കുമ്പളപ്പള്ളിയിൽ സ്കൂൾ കലോത്സവത്തിന് തുടക്കമായി. കലോത്സവത്തിന്റെ ഉദ്ഘാടനം പ്രശസ്ത നൃത്താധ്യാപികയും പൂർവ്വ വിദ്യാർത്ഥിനിയുമായ രേഷ്മ ഭരതൻ നിർവ്വഹിച്ചു. സ്കൂൾ പിടിഎ പ്രസിഡണ്ട് ബിജു കൂടോൽ അധ്യക്ഷത വഹിച്ചു. പിടിഎ വൈസ് പ്രസിഡണ്ട് ബൈജു കൂലോത്ത് , എം പി ടി എ പ്രസിഡണ്ട് ജോസ്ലിൻ ബിനു , എം പി ടി എ വൈസ് പ്രസിഡണ്ട് രമ്യ സാജൻ, സീനിയർ അസിസ്റ്റന്റ് ഇന്ദുലേഖ പി വി , സ്റ്റാഫ് സെക്രട്ടറി ബിനു കെ, സ്കൂൾ ലീഡർ മുഹീൻ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. ഹെഡ്മാസ്റ്റർ കെ പി ബൈജു സ്വാഗതവും കലോത്സവ കമ്മിറ്റി കൺവീനർ കൃപ ജ്യോതി നന്ദിയും പറഞ്ഞു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന കുട്ടികളുടെ വിവിധ പരിപാടികൾ അരങ്ങേറും
No comments