Breaking News

നെല്ലിയടുക്കം സ്കൂളിൽ ഹെൽത്ത് ക്യാമ്പയിൻ സംഘടിപ്പിച്ചു


കരിന്തളം:11ാം മത് ദേശീയ ആയുർവേദ ദിനാചരണത്തോടനുബന്ധിച്ച് ഭാരതീയ ചികിത്സ വകുപ്പ് നാഷണൽ ആയുഷ് മിഷൻ കാസർഗോഡ്, കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത്, കാട്ടിപ്പൊയിൽ ഗവ ആയുർവേദ ഡിസ്‌പെൻസറി ഹെൽത്ത്‌ ആൻഡ് വെൽനെസ്സ് സെന്റർ എന്നിവയുടെ ആഭിമുഖ്യത്തിൽ നെല്ലിയടുക്കം എ യു പി സ്കൂളിൽ സ്കൂൾ ഹെൽത്ത്‌ ക്യാമ്പയിൻ സംഘടിപ്പിച്ചു. കുട്ടികളിൽ നല്ല ആരോഗ്യ ശീലം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി 30 ദിവസം നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങളാണ് ക്യാമ്പയിനിൽ നടപ്പിലാക്കുന്നത്. കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എം രാജൻ പരിപാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ ടി ശ്യാമള അധ്യക്ഷത വഹിച്ചു. പഞ്ചായത്ത മെമ്പർമാരായ പി പ്രകാശൻ, ബേബി സുമതി, പി ടി എ വൈസ് പ്രസിഡന്റ്‌ ശശിധരൻ ചാങ്ങാട്,എസ് എം സി ചെയർമാൻ ബാബു ജോസ്, മദർ പി ടി എ പ്രസിഡന്റ്‌ ജിഷ്ണ എന്നിവർ സംസാരിച്ചു. കാട്ടിപ്പൊയിൽ ഗവ ആയുർവേദ ഡിസ്‌പെൻസറി സീനിയർ മെഡിക്കൽ ഓഫീസർ ഡോ പ്രിയ കെ സ്വാഗതവും സ്കൂൾ ഹെഡ്മിസ്ട്രെസ് രാജേശ്വരി നന്ദിയും പറഞ്ഞു. തുടർന്ന് ശിശുരോഗ വിഭാഗം സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ : എ കെ നിത്യ ബോധവൽക്കരണ ക്ലാസും ഹെൽത്ത്‌ ക്യാമ്പയിൻ വിഷയാവതരണവും നടത്തി

No comments