Breaking News

ഫിറോസിന്റെ മയ്യത്ത് നാട്ടിൽ കൊണ്ടുവന്ന് സംസ്ക്കരിച്ചു


ചിത്താരി: കഴിഞ്ഞദിവസം യുഎഇ ഉംഅൽ കുവൈനിൽ മരണപ്പെട്ട നോർത്ത് ചിത്താരി സി ബി റോഡിലെ തൈവളപ്പിൽ ടി.വി ഫിറോസിന്റെ (35) മൃതദേഹം ഇന്ന് രാവിലെ നാട്ടിലെത്തിച്ചു.

വസതിയിലെ പൊതുദർശനത്തിന് ശേഷം നോർത്ത് ചിത്താരി ഖളർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ഫിറോസ് മരണപ്പെട്ടത്. ജുമാ നിസ്കാരത്തിന് പള്ളിയിലേക്ക് പുറപ്പെട്ട ഫിറോസിനെ സുഹൃത്തുക്കൾ ഫോണിൽ വിളിച്ച് കിട്ടാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാറിൽ മരണപ്പെട്ടനിലയിൽ കണ്ടെത്തിയത്.

സഹോദരങ്ങൾക്കൊപ്പം ദുബായിൽ സൂപ്പർ മാർക്കറ്റ് നടത്തിവരികയായിരുന്നു. രണ്ടുവർഷം മുമ്പാണ് വിവാഹിതനായത്. പരേതനായ മീത്തൽ മൊയ്തീൻ ഹാജിയുടെയും മറി യത്തിന്റെയും മകനാണ്. ജുഹാനിദയാണ് ഭാര്യ. സഹോദര ങ്ങൾ: അഷ്റഫ്, സൈനുദ്ദീൻ, അബ്ദുൽഹമീദ്, നാസർ, യൂ സഫ്, ഇസ്മയിൽ (എല്ലാവരും ഗൾഫ്), സൗദ, ഫൗസിയ, മുഹമ്മദ് ഹനീഫ്.

No comments