നീലേശ്വരം- എടത്തോട് റോഡ് മെക്കാഡം പ്രവർത്തി പുനരാരംഭിക്കണം : ഗോവിന്ദൻ പള്ളിക്കാപ്പിൽ എംഎൽഎ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി
തിരുവനന്തപുരം : കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 42.10 കോടി രൂപയ്ക്ക് ടെൻഡർ ചെയ്തു 2018ൽ അഗ്രിമെന്റ് വെച്ച് പ്രവർത്തി തുടങ്ങിയതും ഭൂരിഭാഗവും കാഞ്ഞങ്ങാട് മണ്ഡലത്തിലൂടെ കടന്നു പോകുന്നതുമായ നീലേശ്വരം- എടത്തോട് റോഡിന്റെ കരാറുകാരന്റെ അനാസ്ഥയും മെല്ലെ പോക്കും കാരണം 29.5. 2018 ന് റിസ്ക് ആൻ്റ് കോസ്റ്റിൽ കരാർ നടപടികൾ റദ്ദാക്കിയതാണ്. കരാർ ടെർമിനേറ്റ് ചെയ്യുന്ന സമയത്ത് ആകെ 13.125 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിൽ 8 .38 കിലോമീറ്റർ മാത്രം ബി.എം പ്രവർത്തി പൂർത്തിരിച്ചത് വഴി 38 ശതമാനം ആണ് പ്രവർത്തി പുരോഗതി ഉണ്ടായിരുന്നത്. നിരന്തരമായ ഇടപെടലുകൾ നടത്തി ബാക്കി പ്രവർത്തിക്ക് 58.93 കോടി രൂപയ്ക്ക് പുതുക്കിയ ധനാനുമതി കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് കിഫ്ബി നൽകിയതാണ്. ആയത് പ്രവൃത്തി ആദ്യം റീ ടെണ്ടർ ചെയ്തപ്പോൾ ഒരാൾ മാത്രമെ ഉണ്ടായിരുന്നുള്ളു. തുടർന്ന് നടന്ന ടെണ്ടറിൽ മൂന്ന് കരാറുകാർ പങ്കടുത്തിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് പെരുമാറ്റ ചട്ടം നിലവിൽ വന്നതിനാൽ ടെണ്ടർ നടപടികൾ പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. ബാക്കി നടപടികൾ പൂർത്തിയാക്കിയ സാഹചര്യത്തിൽ ടെണ്ടർ അംഗീകരിച്ചു നൽകി സെലക്ഷൻ നോട്ടീസ് കൊടുക്കാൻ കാലതാമസം സ്വീകരിക്കാത്ത അവസ്ഥയിൽ മണ്ഡലം ജനപ്രതിനിധി എന്ന നിലയിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. അതിൻ്റെ അടിസ്ഥാനത്തിൽ , 38 ശതമാനം പുരോഗതി കൈവരിച്ച ശേഷം ടെർമിനേറ്റ് ചെയ്ത നീലേശ്വരം എടത്തോട് റോഡ് പ്രവർത്തി പുരോഗമിച്ചു കൊണ്ടിരിക്കുന്ന പദ്ധതിയായി കണക്കാക്കി തുടർ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി കിഫ്ബിക് നിർദ്ദേശം നൽകിയിരുന്നു. പദ്ധതി നിർവ്വഹണ ചുമതല വഹിക്കുന്ന കെ ആർ എഫ് ബിക്ക് കിഫ്ബി ഇക്കാര്യത്തിൽ കത്ത് നൽകിയെങ്കിലും കാലം താമസം ഒഴിവാക്കി പ്രവർത്തി പുനരാരംഭിക്കാൻ ആവശ്യപ്പെട്ടാണ് അഡ്വ ഗോവിന്ദൻ പള്ളിക്കാപ്പിൽ എം എൽ എ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീറിന് കത്ത് നൽകിയത്.
No comments