മഹാശിലായുഗ സ്മാരകങ്ങൾ തേടിയുള്ള ചരിത്രപഠനയാത്ര വേറിട്ട അനുഭവം... പയ്യന്നൂർ ഗാന്ധിസ്മൃതി മ്യൂസിയം പരിസരത്ത് ഇന്ത്യൻ ഫോക് ലോർ അസോസിയേഷൻ ചെയർമാനും ഫോക് ലാൻ്റ് ഡയറക്ടറുമായ ഡോ: വി.ജയരാജ് ചരിത്ര പഠനയാത്ര ഉദ്ഘാടനം ചെയ്തു
സ്വാതന്ത്ര്യസമരത്തിൻ്റെ ഇരമ്പുന്ന ഓർമ്മകളുടെ കേന്ദ്രമായ പയ്യന്നൂർ ഗാന്ധിസ്മൃതി മ്യൂസിയം പരിസരത്ത് ഇന്ത്യൻ ഫോക് ലോർ അസോസിയേഷൻ ചെയർമാനും
ഫോക് ലാൻ്റ് ഡയറക്ടറുമായ ഡോ: വി.ജയരാജ് ചരിത്ര പഠനയാത്ര ഉദ്ഘാടനം ചെയ്തു. ചരിത്രാന്വേഷക കൂട്ടായ്മയായ ചിതം പയ്യന്നൂർ പ്രസിഡന്റ് ഡോ.ഇ.ഉണ്ണികൃഷ്ണൻ അധ്യക്ഷനായിരുന്നു.പി.മുരളീധരൻ സ്വാഗതം പറഞ്ഞു. ചിതം പയ്യന്നൂർ സെക്രട്ടറി സി ദിവാകരൻ ഗാന്ധിസ്മൃതി മ്യൂസിയം ഡയരക്ടർ ഇഗ്നേഷ്യസ്, സന്നിഹിതനായിരുന്നു. യാത്രാ സംഘം മ്യൂസിയം സന്ദർശിച്ചു.
മഹാശിലായുഗ സംസ്കാരത്തിൻ്റെ ശേഷിപ്പുകളായ കുടക്കല്ലുകളും തൊപ്പിക്കല്ലുകളും കൽ വൃത്തങ്ങളും പഴുതറകളും നിറഞ്ഞ കരിവെള്ളൂർ മാലാപ്പ് ചെമ്പോട്ടിക്കുന്നിലെ ആർക്കിയോളജി ഉത്ഖനന പ്രദേശം, ആയിരം വർഷങ്ങൾക്കപ്പുറത്തെ കാർഷിക സംസ്കൃതിയുടെ സമ്പന്നത വിളിച്ചോതുന്ന പാറച്ചിത്രങ്ങളും ജൂതക്കുളവുമുള്ള ഏറ്റുകുടുക്ക, ചെങ്കൽ പഴുതറകളുടെ കേദാരമായ പോത്താംകണ്ടം, ശിലാ ചിത്രങ്ങൾ നിറഞ്ഞ അരിയിട്ടപാറ എന്നിവിടങ്ങളിലൂടെയുള്ള യാത്ര വൈകുന്നേരം ഏച്ചിലാംവയലിലെ അപൂർവ്വ ശിലനിർമ്മിതിയായ തീയത്തിമാളികയിൽ സമാപിച്ചു.
ഡോ.ഇ.ഉണ്ണിക്കൃഷ്ണൻ, വി.സി.ബാലകൃഷ്ണൻ, പ്രഭാകരൻ വണ്ണാടിൽ, ശാന്ത ടീച്ചർ, ഡോ.പി.വി.പുരുഷോത്തമൻ, ജനാർദ്ദനൻ കുന്നരു, ചന്ദ്രൻ കുന്നരു, ബാലകൃഷ്ണൻ നരിക്കോട് എന്നിവർ നേതൃത്വം നൽകി.
No comments