Breaking News

പാണത്തൂർ പ്ലാന്റേഷൻ കോർപ്പറേഷൻ തോട്ടത്തിൽ നായാട്ട്... തോക്കും മാനിറച്ചിയുമായി ഒരാൾ പിടിയിൽ

പാണത്തൂർ - നായാട്ടിനിടെ തോക്കും മാനിറച്ചിയുമായി നായാട്ടു സംഘത്തിലെ ഒരാൾ പിടിയിൽ. കർണ്ണാടക കരിക്കെ തോട്ടം സ്വദേശിയാണ് നായാട്ടിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. കൂടെ ഉണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെട്ടു. ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണെന്ന് വനം വകുപ്പുദ്യോഗസ്ഥർ പറഞ്ഞു.

ഇന്ന് പുലർച്ചെ 2.30 മണിയോടു കൂടി പാണത്തൂർ പ്ലാൻൻ്റേഷൻ കോപ്പറേഷൻ്റെ കശുമാവിൻ തോട്ടത്തിൽ കാട്ടൂർ കൂപ്പിന് സമീപം വച്ചാണ് ഇയാൾ വനം വകുപ്പുദ്യോഗസ്ഥരുടെ പിടിയിലാകുന്നത്. ഇയാളിൽ നിന്ന് വെടിവയ്ക്കാൻ ഉപയോഗിച്ചു എന്ന് കരുതുന്ന ഒരു തോക്ക്, 40 കിലോ ഇറച്ചി, 2 ടോർച്ച് ലൈറ്റ്, 2 കത്തി എന്നിവ പിടിച്ചെടുത്തു.

ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ (ഗ്രേഡ്) രാജു എം.പി, സെക്ഷൻ ഫോറസ്‌റ്റ് ഓഫീസർ (ഗ്രേഡ്) പ്രകാശൻ വി.വി, ബി.എഫ്.ഒ മാരായ വിനീത് വി, വിമൽ രാജ് ഡി, പ്രവീൺ കുമാർ ജി.എസ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.


No comments