റാണിപുരം സിപ്‌ലൈൻ അപകടം: സനൂപിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം; സമരം അവസാനിപ്പിച്ചു
പാണത്തൂർ : റാണിപുരത്ത് സിപ്‌ലൈൻ അപടത്തിൽ മരിച്ച സനൂപിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നൽകാൻ ധാരണയായി. തഹൽസിദാർ കമ്പനി അധികൃതരും ബന്ധുക്കളും ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രവർത്തകരും തമ്മിൽ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
കമ്പനി അധികൃതരുമായുള്ള ചർച്ചയിൽ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകുമെന്നും മറ്റ് ആവശ്യമായ സഹായങ്ങൾ ചെയ്തുനൽകുമെന്നും ഉറപ്പുനൽകിയിട്ടുണ്ട്. ചർച്ചകൾ വിജയം കണ്ടതോടെ സമരം അവസാനിപ്പിക്കാൻ തീരുമാനമായി. സനൂപിന്റെ ഭൗതിക ശരീരം ഉടൻ തന്നെ ആശുപത്രിയിൽ നിന്നും പുറത്തേക്ക് കൊണ്ടുപോകും.
ചർച്ചയിൽ വെള്ളരിക്കുണ്ട് തഹസിൽദാർ രാമു കെ ബി, ബിജെപി ജില്ലാ അധ്യക്ഷ എം.എൽ. അശ്വിനി, വെള്ളരിക്കുണ്ട് മണ്ഡലം പ്രസിഡന്റ് വിനീത് മുണ്ടമാണി, മണ്ഡലം സെക്രട്ടറി കെ.കെ. വേണുഗോപാൽ, എസ്ടി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എം. ഷിബു, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.കെ. സുരേഷ് തുടങ്ങിയവരും പങ്കെടുത്തു.
No comments