നർക്കിലക്കാട് ഒട്ടടുക്കം ധർമ്മശാസ്താ ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠ ബ്രഹ്മകലശ മഹോത്സവം സംഘാടക സമിതി രൂപീകരണയോഗം നടന്നു
നർക്കിലക്കാട്: ഒട്ടടുക്കം ധർമ്മശാസ്താ ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠ ബ്രഹ്മകലശ മഹോത്സവം ഫെബ്രുവരി 10 മുതൽ 15 വരെ നടക്കും. പരിപാടിയുടെ നടത്തിപ്പിനായി ഭക്തസംഗമവും സംഘാടക സമിതി രൂപീകരണ യോഗവും നടന്നു.
റിട്ട. ഐ.ജി. കെ.വി. മധുസൂദനൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡന്റ് ടി.വി. അപ്പുക്കുട്ടൻ അധ്യക്ഷനായി. സുരേഷ് പുലിക്കോടൻ വിഷയാവതരണം നടത്തി. വി.കെ. രാജൻ നായർ, കെ.എ. സാലു, സതീശൻ കമ്പല്ലൂർ, ബിന്ദു മുരളീധരൻ, ടി.സി. രാമചന്ദ്രൻ, അച്ചുതൻ കരിമ്പിൽ എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ പ്രശസ്ത ക്ഷേത്രശിൽപ്പി വി.എം. കുഞ്ഞിരാമനെ ആദരിച്ചു. ആദ്യഫണ്ട് ക്ഷേത്ര ട്രസ്റ്റി പ്രകാശൻ കുണ്ടളായർ, ടി.വി. അപ്പുക്കുട്ടനിൽ നിന്ന് സ്വീകരിച്ച് നിർവഹിച്ചു.
ഭാരവാഹികൾ:
കെ.എ. സാലു – ചെയർമാൻ
വി.സി. പത്മനാഭൻ – ജനറൽ കൺവീനർ
വി.സി. ചന്ദ്രശേഖരൻ – ട്രഷറർ
No comments