Breaking News

പരപ്പ ക്ഷീരവികസന ഓഫീസർ മനോജ് കുമാർ പി. വി യ്ക്ക് ബളാംതോട് ക്ഷീര സംഘം യാത്രയയപ്പ് നൽകി


ബളാംതോട്: സർവ്വീസിൽ വിരമിക്കുന്ന പരപ്പ ക്ഷീര വികസന ഓഫീസർ മനോജ് കുമാർ പി. വി. യ്ക്ക് ബളാംതോട് ക്ഷീര സഹകരണ സംഘം യാത്രയയപ്പ് നൽകി. സംഘം പ്രസിഡന്റ്‌ വിജയകുമാരൻ നായർ കെ. എൻ. ഉപഹാരം നൽകി.

മിൽമ കാസർഗോഡ് പി ആൻറ് ഐ ഡിസ്ട്രിക്റ്റ് ഓഫീസ് ഹെഡ് ഷാജി. വി. കേരള ഫീഡ് ഫീൽഡ് അസിസ്റ്റന്റ് സുനിൽ മാടയ്ക്കൽ, പനത്തടി ഗ്രാമ പഞ്ചായത്ത് അംഗം മോഹൻദാസ് കെ. സി. സംഘം സെക്രട്ടറി പ്രദീപ്‌ കുമാർ സി. എസ്. വൈസ് പ്രസിഡന്റ്‌ സുലേഖ രാധാകൃഷ്ണൻ, സംഘം ഡയറക്ടർമാരായ മാത്യു സെബാസ്റ്റ്യൻ, ജോജി ജോർജ്, ശശിധരൻ നായർ കെ. എസ്. രാഘവൻ കെ. കെ. രാജശ്രീ വി. ശശികല എസ്. തുടങ്ങിയവർ സംബന്ധിച്ചു.

No comments